സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ പരക്കെ നാശനഷ്ടം. സംസ്ഥാനത്ത് 60 ക്യാമ്പുകളിലായി 429 കുടുംബങ്ങളെ പാർപ്പിച്ചു. 1439 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. വയനാട് കോട്ടയം ജില്ലകളിലാണ് ക്യാമ്പുകളിൽ കൂടുതലും. അതിനിടെ കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 31 പേര്
മരിച്ചു. ഇന്നുമാത്രം മൂന്ന് മരണമാണ് സ്ഥിരീകരിച്ചത്. മെയ് 31 മുതല്‍ ജൂണ്‍ 5 വരെ എല്ലാ ജില്ലകളിലും ശക്തമായ മഴയും ജൂണ്‍ 6 മുതല്‍ 12 വരെ സാധാരണ മഴയും പ്രതീക്ഷിക്കുന്നതായി
കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അനാവശ്യ യാത്രകള്‍, പ്രത്യേകിച്ച് മലയോര മേഖലകളിലേക്കുള്ളവ, ഒഴിവാക്കണമെന്നും അപകടകരമായ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും റവന്യൂമന്ത്രി നിര്‍ദേശിച്ചു.