സംസ്ഥാനത്ത് 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 11 മുതൽ 13 വരെ മത്സ്യബന്ധനത്തിന് സമ്പൂർണ വിലക്ക് ഏർപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയത്. ഇന്ന് മുതൽ 13 വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ട്. 9 ജില്ലകളിൽ നാളെയും യെല്ലോ അലർട്ടാണ്.
മഴ ശക്തം, സംസ്ഥാനത്ത് സമ്പൂർണ വിലക്കേർപ്പെടുത്തി
Date: