മരങ്ങൾ കടപുഴകിവീണു, വീടുകൾക്ക് കേടുപാട്
എറണാകുളം നെടുമ്പാശ്ശേരിയിൽ ശക്തമായ കാറ്റിനെ തുടർന്ന് കനത്ത നാശനഷ്ടം. മേക്കാട് നാല് , ആറ് വാർഡുകളിലാണ് നാശനഷ്ടങ്ങൾ ഉണ്ടായത്. 250 ഓളം റബ്ബർ മരങ്ങൾ പൊട്ടിവീണു.നിരവധി
വീടുകൾക്കും കേടുപാടുണ്ടായി. ജാതി, പ്ലാവിൻ തോട്ടം, കവുങ്ങുകൾ , മാവ്, തേക്ക് തുടങ്ങിയ മരങ്ങളും കടപുഴകി വീണു.