യുക്രെയ്നിലേക്ക് കനത്ത റഷ്യൻ വ്യോമാക്രമണം. യുക്രെയ്നിലെ 29 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അറുനൂറിലധികം ഡ്രോണുകളും അമ്പതിലധികം മിസൈലുകളും തൊടുത്തു.
സമാധാന പാക്കേജിനെപ്പറ്റി അമേരിക്കയും യുക്രെയ്നും തമ്മിലുള്ള ചർച്ചകൾ മൂന്നാം ദിവസത്തിലേക്ക് കടക്കാനിരിക്കെയായിരുന്നു ആക്രമണം.
റഷ്യൻ ആക്രമണം എട്ട് പ്രദേശങ്ങളിൽ വൈദ്യുതി തടസ്സപ്പെടുത്തിയെന്ന് യുക്രെയ്ൻ പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ റഷ്യൻ ആക്രമണത്തെ അപലപിച്ചു.












