വൈക്കം: രോഗപ്രതിരോധം, ആരോഗ്യശീലങ്ങൾ, പരിസ്ഥിതി സംരക്ഷണം എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകാൻ വൈക്കം താലൂക്ക് ആശുപത്രിയിലെ മതിലിൽ ആലേഖനം ചെയ്ത ചുവർചിത്രങ്ങൾ ശ്രദ്ധേയമാകുന്നു.
വൈക്കം ലയണൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിലാണ് ചിത്രങ്ങൾ വരച്ചത്. പ്രതിരോധ കുത്തിവയ്പ്പുകളുടെ മേന്മകൾ,കൈകൾ വൃത്തിയാക്കി രോഗ പ്രതിരോധം, കൃത്യമായ വ്യായാമം, ഉറക്കം, ജലസംരക്ഷണം, മാലിന്യ സംസ്കരണം,
വായുമലിനീകരണം, തുണിസഞ്ചികൾ, ചില്ലുകുപ്പികൾ, പേപ്പർ ബാഗുകൾ എന്നിവയുടെ ഉപയോഗിക്കുന്നതുമൂലമുള്ള പ്രയോജനം തുടങ്ങി ജനജീവിതത്തിനും പരിസ്ഥിതി സൗഹൃദത്തിനുംആവശ്യമായ വിവരങ്ങൾ 16ഓളം ചിത്രങ്ങളിലൂടെയാണ് ഇവിടെ പ്രതിപാദിക്കുന്നത്.













