കൈക്കൂലി വാങ്ങിയ തൃക്കാക്കര നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിതീഷ് റോയിയെ സസ്‌പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ വകുപ്പ് തല നടപടികള്‍ തുടരുമെന്നാണ് വിവരം.
കൈക്കൂലി വാങ്ങിയ വിവരം നഗരസഭാ സെക്രട്ടറിയുടെയും കൗണ്‍സിലര്‍മാരുടെയും മുന്നില്‍ വച്ച് ഇയാള്‍ സമ്മതിച്ചിരുന്നു. 8000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്.