ഏറ്റുമാനൂർ സീനിയർ സിറ്റിസൺസ് വെൽഫെയർ അസ്സോസിയേഷൻ ആസ്ഥാന മന്ദിരം ബഹു: സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി V N വാസവൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ഡോ:V V സോമൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഓഫീസ് സമുച്ചയത്തിൻ്റെ ഉദ്ഘാടനം ശ്രീ ഫ്രാൻസിസ് ജോർജ് എം.പി നിർവ്വഹിച്ചു. ഫെഡറേഷൻ ഓഫ് സീനിയർ സിറ്റസൺസ്
അസ്സോസിയേഷൻസിൻ്റെ സംസ്ഥാന പ്രസിഡൻ്റ് ശ്രീ K രാധാകൃഷ്ണൻ നായർ IPS(റിട്ട), മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ലൗലി ജോർജ് പടികര , പ്രതിപക്ഷ നേതാവ് ശ്രീ ഇ എസ് ബിജു ,സഹകരണ ബാങ്ക് പ്രസിഡൻ്റ് ശ്രീ ബിജു കൂമ്പിക്കൻ, ജില്ലാ സെക്രട്ടറി V k ലീലാമണി, സംസ്ഥാന ട്രഷറാർ K K
വാസുദേവമേനോൻ, വൈസ് പ്രസിഡൻ്റ് അശോക് കുമാർ, കൗൺസിലർമാരായ ബീനാ ഷാജി, സിബി ചിറയിൽ6 , ഉഷാ സുരേഷ് , മുൻ സംസ്ഥാന പ്രസിഡൻ്റുമാരായ ഡോ. ജോസ് ചന്ദർ , N അരവിന്ദാക്ഷൻ നായർ തുടങ്ങിയവർ സംസാരിച്ചു. ഏറ്റുമാനൂർ സീനിയർ സിറ്റിസൺസ് വെൽഫെയർ അസോസിയേഷൻ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു കൊണ്ട് ബഹു: സഹകരണ തുറമുഖ ദേവസ്വം വകുപ്പു മന്ത്രി V N വാസവൻ സംസാരിക്കുന്നു