രോഹിത് ശര്‍മ്മയെ പിന്തുണച്ച് ഹര്‍ഭജന്‍ സിങ്. രോഹിത് ശര്‍മ്മയുടെ ഫിറ്റ്‌നസ് സംബന്ധിച്ച വിവാദം ദൗര്‍ഭാഗ്യകരവും അനാവശ്യവുമെന്ന് ഹര്‍ഭജന്‍ സിങ് പറഞ്ഞു. രോഹിത് മികച്ച കളിക്കാരനും ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ സംഭാവനകള്‍ നല്‍കിയ അസാധാരണ താരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കായികതാരങ്ങളും വികാര വിചാരങ്ങളുള്ള മനുഷ്യരാണ്. കളിയെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത ആളുകള്‍ പരാമര്‍ശങ്ങള്‍ നടത്തുന്നത് വേദനാജനകം. കളിയെയും കളിക്കാരെയും ബഹുമാനിക്കുക. – ഹര്‍ഭജന്‍ സിങ് എക്‌സില്‍ കുറിച്ചു.