ഇന്ന് മുതൽ ഓഗസ്റ്റ് 15 വരെയുള്ള മൂന്നു ദിവസങ്ങളിലായി വീടുകളിലും സ്ഥാപനങ്ങളിലും കൂട്ടായ്മകളിലും ദേശീയ പതാക ഉയർത്തും. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതിക്ക് സംസ്ഥാന സർക്കാരുകളുടെയും പിന്തുണയുണ്ട്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താൻ കേന്ദ്ര സർക്കാർ ആഹ്വാനം ചെയ്തത്.
