അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗസ്സ വെടിനിര്‍ത്തല്‍ പ്രമേയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ദോഹയിലെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന ആരോപണവുമായി ഹമാസ്.
ഹമാസ് നേതാക്കളെ ഉദ്ധരിച്ച് അല്‍ ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉന്നത ഹമാസ് നേതാക്കള്‍ ഉള്‍പ്പെടെ ദോഹയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേലിന്റെ അവകാശവാദം.
എന്നാല്‍ തങ്ങളുടെ നേതാക്കള്‍ സുരക്ഷിതരെന്നാണ് ഹമാസ് പ്രതികരിച്ചിരിക്കുന്നത്.













