പതിനെട്ടാം ദിവസവും ഗള്‍ഫ് മേഖലകളില്‍ ഇറാന്റെ ആക്രമണം തുടരുന്നു. യുഎഇയില്‍ പുലര്‍ച്ചെ ആക്രമണം ഉണ്ടായി. അബുദബിയിലെ എണ്ണപാടം ലക്ഷ്യമാക്കിയായിരുന്നു ഡ്രോണ്‍ ആക്രമണം. ഷാഹ് ഓയില്‍ ഫീല്‍ഡില്‍ തീപിടിത്തമുണ്ടായി.
ആര്‍ക്കും പരുക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ആക്രമണം ചെറുത്തതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. അതേസമയം, സൗദിയില്‍ വിവിധയിടങ്ങളിലായി 37 ഡ്രോണുകള്‍ പ്രതിരോധ മന്ത്രാലയം തകര്‍ത്തു.
കിഴക്കന്‍ പ്രവിശ്യയിലും സെന്‍ട്രല്‍ പ്രവിശ്യയിലെ ഖര്‍ജിലുമാണ് പ്രധാനമായും ആക്രമണ ശ്രമങ്ങള്‍ നടന്നത്. കുവൈറ്റില്‍ 16 ഹെസ്ബുള്ള ഭീകരരെ പിടികൂടി.














