പാലസ്തീനിലെ ബെത്ലഹേമില്‍ ഷെപ്പേർഡ്‌സ് ഫീൽഡിൽ ഗ്വാഡലൂപ്പിലെ ദൈവമാതാവിന്റെ കന്യകയ്ക്ക് സമർപ്പിച്ചിരിക്കുന്ന തുറന്ന ചാപ്പല്‍ കൂദാശ ചെയ്തു. ടോളിഡോ ആർച്ച് ബിഷപ്പും സ്പാനിഷ് സഭയുടെ അധ്യക്ഷനുമായ മോൺ. ഫ്രാൻസിസ്കോ സെറോ ചാവേസാണ് ചാപ്പല്‍ കൂദാശ ചെയ്തത്.
ബിഷപ്പ് സെറോ ചാവേസിനെ കൂടാതെ വിശുദ്ധ നാടിന്റെ ഉത്തരവാദിത്വമുള്ള ഫാ. ഫ്രാന്‍സെസ്കോ പാറ്റൺ ഉള്‍പ്പെടെയുള്ള വൈദികരും നിരവധി തീര്‍ത്ഥാടകരും ചടങ്ങില്‍ പങ്കെടുത്തു. ഗ്വാഡലൂപ്പിലെ കന്യകയുടെ സെറാമിക് ചുവർചിത്രം ചടങ്ങിനിടെ ആശീര്‍വദിച്ചു.