ജിഎസ്ടി പരിഷ്കരണത്തെ തുടർന്ന് സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാനം നഷ്ടം നികത്തണം എന്ന ആവശ്യം അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ.
നികുതി കുറക്കുന്നത് ആർക്ക് ഗുണം ചെയ്യുമെന്നാണ് പരിശോധിക്കേണ്ടതുണ്ട്. ടാക്സ് കുറയ്ക്കുമ്പോൾ കമ്പനികൾ അതിന്റെ വില കൂട്ടാറുണ്ട്.
കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളും ജിഎസ്ടി പരിഷ്കരണത്തെ സ്വാഗതം ചെയ്തെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.













