
സാമ്പത്തികമായി ഏറെ വളർന്ന ഒരു ലോകത്താണ് നാമിന്ന് ജീവിക്കുന്നത്. വികസിതപടിഞ്ഞാറൻ രാജ്യങ്ങൾ എന്ന ചിന്തയിൽനിന്ന്, പടിഞ്ഞാറും കിഴക്കും, തെക്കും വടക്കുമുൾപ്പെടുന്ന, വികസിതലോകമെന്ന ഒരു ആശയത്തിലേക്ക് നാം കടന്നുവന്നിട്ട് വർഷങ്ങൾ ഏറെയായെന്ന് പറയാം. പണ്ടൊക്കെ സാമ്പത്തികവളർച്ചയുടെയും, ശാസ്ത്രപുരോഗതിയുടെയും, സാങ്കേതികവിദ്യകളിലെ നേട്ടങ്ങളുടെയും ഒക്കെ അടിസ്ഥാനത്തിൽ, വികസിത, വികസ്വര, അവികസ്വര രാജ്യങ്ങൾ എന്ന രീതിയിൽ നാം രാജ്യങ്ങളെ വേർതിരിച്ചിരുന്നു. എന്നാൽ ഈയൊരു മാനദണ്ഡമുമപയോഗിച്ച് ഒരുകാലത്ത് നാം അവികസ്വരരാജ്യങ്ങൾ എന്ന ഗണത്തിൽപ്പെടുത്തിയിരുന്ന പല രാജ്യങ്ങളും ഇന്ന് വികസ്വരരാജ്യങ്ങളുടെ പട്ടികയിലേക്ക് കയറിയിട്ടുണ്ട്. ഇന്ന് നമുക്ക് മുന്നിൽ ഉയർന്നുവരുന്ന ചോദ്യമിതാണ്: വികസിത, വികസ്വര രാജ്യങ്ങൾ യഥാർത്ഥത്തിൽ വളർച്ച പ്രാപിച്ച, വികസനം സ്വന്തമാക്കിയ രാജ്യങ്ങളാണോ? അവികസിത രാജ്യങ്ങളെന്ന് നാം തരം താഴ്ത്തിയിരുന്ന രാജ്യങ്ങൾക്ക് എന്തുകൊണ്ടാണ് വളർച്ച നേടാൻ സാധിക്കാതെ പോകുന്നത്? ഒരുമിച്ച് പുരോഗതിയിലേക്ക് വളരാൻ നമ്മുടെ മാനവികതയ്ക്കിനിയും സാധിക്കുന്നുണ്ടോ?
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision