മിഡിൽ ഈസ്റ്റിലെ ക്രൈസ്തവ സമൂഹങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന ശ്രമങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് അമേരിക്കയിലെ ഗ്രീക്ക് ഓർത്തഡോക്സ് അതിരൂപതയിലെ ആർച്ച് ബിഷപ്പ് എൽപിഡോഫോറോസ്. ഗ്രീക്ക് സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടന്ന പരിപാടിയില്‍ ട്രംപിനു ആര്‍ച്ച് ബിഷപ്പ് കുരിശ് സമ്മാനിച്ചു.
തന്റെ ജന്മസ്ഥലമായ ഇന്ന് ഇസ്താംബുൾ എന്നറിയപ്പെടുന്ന കോൺസ്റ്റാന്റിനോപ്പിൾ എന്ന മനോഹരമായ നഗരം സ്ഥാപിച്ച് നിർമ്മിച്ച മഹാനായ റോമൻ ചക്രവർത്തി കോൺസ്റ്റന്റൈനെയാണ് ട്രംപ് ഓർമ്മിപ്പിക്കുന്നതെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.