രാമപുരത്ത് വച്ച് നവംബർ 17 ഞായറാഴ്ച നടത്തുന്ന ക്രൈസ്തവ മഹാസമ്മേളന ത്തിൽ എത്തിച്ചേരുന്ന എല്ലാ വാഹനങ്ങൾക്കും പാർക്കിംഗ് ക്രമീകരണങ്ങൾ ഏർപ്പെ ടുത്തി. സമ്മേളന നഗരിയെ നാലു സോണുകളായി തിരിച്ചാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
- രാമപുരം – ഐങ്കൊമ്പ് റോഡ് സോൺ നമ്പർ – 1
- രാമപുരം – പാലാ റോഡ് സോൺ നമ്പർ – 2
- രാമപുരം – കുത്താട്ടുകുളം റോഡ് – സോൺ നമ്പർ – 3
- രാമപുരം – പിഴക് റോഡ് – സോൺ നമ്പർ – 4
സമ്മേളനത്തിൽ എത്തിച്ചേരുന്ന എല്ലാ വിശിഷ്ട വ്യക്തികളുടെ വാഹനങ്ങൾ
കോളേജ് ഗ്രൗണ്ട്, പാരീഷ്ഹാൾ പിറകുവശം എന്നിവിടങ്ങളിൽ പാർക്കു ചെയ്യുക, എല്ലാ ചെറിയ വാഹനങ്ങൾ സ്കൂൾഗ്രൗണ്ട്, പള്ളിയുടെ ഇടതുവശത്തുള്ളകുന്നപ്പള്ളി റോഡിനോടു ചേർന്നുള്ള ഗ്രൗണ്ടിൽ പാർക്കു ചെയ്യുക. ബസ്, ട്രാവലർ വാഹനങ്ങളിലെ ഡ്രൈവർമാർ ആ വണ്ടിയിൽ മുഴുവൻ സമയവും ഉണ്ടായിരിക്കേണ്ടതാണ്.
1. ഐങ്കൊമ്പ് ഭാഗത്തുനിന്ന് (സോൺ നമ്പർ – 1)
ഐങ്കൊമ്പ് ഭാഗത്തുനിന്ന് (സോൺ നമ്പർ – 1) വരുന്ന ബസ്, ട്രാവലർ ഉൾപ്പെ ടെയുള്ള വലിയ വാഹനങ്ങൾ മരങ്ങാട് റോഡിനു സമീപമുള്ള സെൻ്റ് പോൾസ് ഹോസ്റ്റ ലിൽ ആളുകളെ ഇറക്കിയ ശേഷം കൂത്താട്ടുകുളം റോഡിൻ്റെ ഇടതുവശത്തായിമാത്രം പാർക്കു ചെയ്യുക. സമ്മേളനത്തിനുശേഷം ഹോസ്റ്റലിൻ്റെ മുമ്പിൽ നിന്ന് ആളുകളെ കയറ്റി പോകേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഫാ. ജോർജ് പറമ്പിതടത്തിൽ, ഫോൺ 9447809396, 9747809396.
2. പാലാ ഭാഗത്തുനിന്ന് (സോൺ നമ്പർ – 2) വരുന്ന എല്ലാ വലിയ വാഹനങ്ങൾ
പാലാ ഭാഗത്തുനിന്ന് (സോൺ നമ്പർ – 2) വരുന്ന എല്ലാ വലിയ വാഹനങ്ങൾ രാമപുരം ഹൈസ്കൂളിൻ്റെ മുമ്പിൽ ആളുകളെ ഇറക്കിയശേഷം കൂത്താട്ടുകുളം റോഡിന്റെ ഇടതുവശങ്ങളിൽ പാർക്കുചെയ്യുക. സമ്മേളനത്തിനു ശേഷം ഹൈസ്കൂളിനുമുമ്പിൽ വന്ന് ആളുകളെ കയറ്റി മടങ്ങി പോകുക. വിശദവിവരങ്ങൾക്ക് ഫാ. ജോർജ് കൊട്ടാരത്തിൽ, ഫോൺ 9605266084, 8075134431.
3. കൂത്താട്ടുകുളം ഭാഗത്തുനിന്ന് (സോൺ നമ്പർ 3)
കൂത്താട്ടുകുളം ഭാഗത്തുനിന്ന് (സോൺ നമ്പർ 3) വരുന്ന ചെറിയ വാഹന ങ്ങൾ സ്കൂൾ ഗ്രൗണ്ട്, പള്ളിയുടെ ഇടതുവശത്തുള്ള കുന്നപ്പള്ളി റോഡിനോട് ചേർന്നുള്ള ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്കു ചെയ്യുക. വലിയ വാഹനങ്ങൾ പിഴക് റോഡിന്റെ ഇടതുവശത്ത് പാർക്കു ചെയ്യുക. സമ്മേളനത്തിനുശേഷം രാമപുരം പോലീസ് സ്റ്റേഷനുസമീപത്തുനിന്ന് ആളുകളെ കയറ്റി മടങ്ങിപോകേണ്ടതാണ്. വിശദവിവര ങ്ങൾക്ക് ഫാ. എമ്മാനുവേൽ കാഞ്ഞിരത്തുങ്കൽ, ഫോൺ 9495737031
4. പിഴകുഭാഗത്തുനിന്ന് ( സോൺ നമ്പർ 4)
പിഴകുഭാഗത്തുനിന്ന് സോൺ നമ്പർ 4 വരുന്ന എല്ലാ ചെറിയ വാഹനങ്ങൾ കുന്നപ്പള്ളി റോഡിനടുത്തുള്ള പള്ളിഗ്രൗണ്ടിൽ പാർക്കുചെയ്യാവുന്നതാണ്. വലിയ വാഹനങ്ങൾ ആശുപത്രി ജംഗ്ഷനിൽ ആളുകളെ ഇറക്കിയ ശേഷം ചക്കാമ്പുഴ റോഡിന്റെ ഇടതുവശത്തായി പാർക്കു ചെയ്യേണ്ടതാണ്. സമ്മേളനത്തിനു ശേഷം ഗവൺമെന്റ് ആശുപത്രികവലയിൽ നിന്ന് ആളുകളെ കയറ്റിപോകേണ്ടതാണ്. വിശദ വിവരങ്ങൾക്ക് ഫാ. മൈക്കിൾ നടുവിലേക്കുറ്റ്, ഫോൺ 7559910284.
ട്രാഫിക് കമ്മറ്റി ഓഫീസ് – 9446121275, 9400944942, 9495961558, 9747111304
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision