താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതികളായ ആറ് വിദ്യാർഥികൾക്ക് ജാമ്യം നൽകിയതിനെതിരെ പിതാവ് ഇക്ബാൽ. കുറ്റാരോപിതർക്ക് ജാമ്യം നൽകിയത്
വേദനിപ്പിക്കുന്നുവെന്നും വിധി ഉൾക്കൊള്ളാൻ കഴിയാത്തതെന്നും ഇക്ബാൽ പറഞ്ഞു. ഹൈക്കോടതി ഉത്തരവിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് ഇക്ബാൽ അറിയിച്ചു. വിധി
പകർപ്പ് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ഇക്ബാൽ പറഞ്ഞു. കുട്ടികൾ പുറത്തിറങ്ങുന്നത് അക്രമ സംഭവങ്ങൾക്ക് ഇടയാക്കും. ആറുപേരെയും ജുവനൈൽ ഫോമിൽ നിർത്തി പഠിപ്പിക്കാനാണ് നടപടി സ്വീകരിക്കേണ്ടതെന്ന് അദേഹം കൂട്ടിച്ചേർത്തു.