കോട്ടയം: മീനച്ചില്‍ ഗ്രാമപഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ വികസന സെമിനാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ് വിജയകുമാരി അധ്യക്ഷത വഹിച്ചു.
4.81 കോടി രൂപയുടെ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കൃഷി,വിദ്യാഭ്യാസം, ആരോഗ്യം,പശ്ചാത്തല സൗകര്യം,കുടിവെള്ളം,മാലിന്യ സംസ്‌കരണം,മൃഗസംരംക്ഷണം വനിതാ വികസനം,പട്ടികജാതി,പട്ടികവര്‍ഗ വികസനം, തുടങ്ങിയ മേഖലകളില്‍ ശ്രദ്ധചെലുത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുക.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ആര്‍. സീന,സ്ഥിരംസമിതി അധ്യക്ഷന്മാരായ ഷൈനി തോമസ്,ഓമന സോമന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ജെ. സതീഷ്‌കുമാര്‍,അഞ്ജന തെരേസ് മാത്യു,സി.ബി. ബിജു,ജിജി ജോമോന്‍,സ്വപ്ന രമേശ്,ആശാ സന്തോഷ്,ബിന്‍സി ഐസക്ക്,എം.എസ.് ശരത്കുമാര്‍,പ്രിന്‍സ് ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.












