- സർക്കാർ മദ്യകേരളം സൃഷ്ടിക്കുന്നു: അഡ്വ. ചാർളി പോൾ
അത്താണി: ലഹരിമുക്ത കേരളമാണ് ഇടതുമുന്നണി ലക്ഷ്യം വയ്ക്കുന്നതെന്ന് പറയുമ്പോഴും സർക്കാരിന്റെ നടപടികളെല്ലാം മദ്യകേരളം സൃഷ്ടിക്കുവാൻ ഉതകുന്നതാണെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ പറഞ്ഞു. വിവിധ
മദ്യ, ലഹരി വിരുദ്ധ സംയുക്ത കൂട്ടായ്മ യായകേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തിൽ അത്താണി ജംഗ്ഷനിൽ സംഘടിപ്പിച്ച സർക്കാരിന്റെ ലഹരി വ്യാപനത്തിനെതിരെയുള്ള പ്രതിഷേധ നില്പ് സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഓരോ വർഷത്തെയും മദ്യനയം സംസ്ഥാനത്തെ മദ്യത്തിൽ മുക്കിക്കൊല്ലാൻ പര്യാപ്തമാകും വിധത്തിലാണ്.മദ്യം പരമാവധി ലഭ്യമാക്കി മദ്യവിൽപ്പന കൂട്ടുക, മദ്യപരുടെ എണ്ണം വർധിപ്പിക്കുക അതു വഴി പരമാവധി വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്. നാട് മുടിഞ്ഞാലും വ്യക്തികൾ നശിച്ചാലും ഖജനാവ് നിറയണം. മദ്യം ഏറ്റവും വലിയ സാമൂഹ്യ വിപത്താണെന്ന് പ്രകടനപത്രികയിൽ വ്യക്തമാക്കിയ സർക്കാർ ആ സാമൂഹ്യ വിപത്തിനെ ഒഴിവാക്കാനുള്ള നടപടികളാണ് സ്വീകരിക്കണ്ടേത് അഡ്വ. ചാർളി പോൾ തുടർന്ന് പറഞ്ഞു.
പ്രോഗ്രാം കൺവീനർ ഷൈബി പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.കെ.എ. പൗലോസ്, എം.പി. ജോസി ഇ.പി. വർഗ്ഗീസ്, ജോജോ മനക്കിൽ, സിസ്റ്റർ മേരി പൈലി വിജയൻ പി. മുണ്ടിയാത്ത്, ചെറിയാൻ മുണ്ടാടൻ ,കെ.വി.ജോണി, സുഭാഷ് ജോർജ് , ജോണി പിടിയത്ത്, സിബി ആൻറണി കെ.വി. ഷാ, തോമസ് മറ്റപ്പിള്ളി, വർഗീസ് കോളരിക്കൽ ,ജോർജ് തിരുതനത്തിൽ ,ആഗ്സ്തി ജൂസ എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitehttp://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision