ഗവ.എൽ.പി.സ്കൂൾ മേവട അദ്ധ്യാപക സംഗമം

Date:

പാലാ :മേവട :സാധാരണ ജനങ്ങൾക്ക് വിദ്യാഭ്യാസം അന്യമായിരുന്നൊരു കാലം. ജാതിവ്യവസ്ഥയുടെ തീണ്ടലും തൊടിലും അകലവും അടിമപ്പണിയും ദാരിദ്ര്യവും അന്ധവിശ്വാസവുമൊക്കെ നിറഞ്ഞാടിയ ഭയാനകമായൊരു ഇരുളിൽനിന്ന് മാറ്റത്തിൻ്റെ പ്രകാശം കടന്നുവന്നു. ധൈര്യവും കാഴ്‌ചപ്പാടും കാര്യപ്രാപ്തിയുമുള്ള ആളുകളുടെ മനോമുകുരങ്ങളിലുദിച്ച കാര്യങ്ങൾ പ്രാബല്യത്തിലാക്കുന്നതിന്റ ഭാഗമായി ഉരുത്തിരിഞ്ഞ ആശയങ്ങളും പോരാട്ടങ്ങളുമാണ് ഇന്ന് സാധാരണക്കാരുടെ സ്വപ്‌നങ്ങൾക്ക് ചിറകുവിടർത്തുംവിധം വിദ്യാഭ്യാസം ഇറങ്ങിച്ചെല്ലാൻ ഇടയാക്കിയത്. തത്ഫലമായി സാമൂഹ്യ പ്രതിബദ്ധതയുള്ള ചില വിദ്യാസമ്പന്നർ രൂപപ്പെട്ടു. ആ മാറ്റം മേവടയിലും ഒരു വിദ്യാലയം ഉദയംകൊള്ളാൻ കാരണമായി.

ജപമണികളിലെ അൽഭുതം – ഒക്ടോബർ – 2

കുന്നപ്പള്ളിൽ കുടംബത്തിലെ യശ്ശശരീരനായ ശ്രീ.അയ്യപ്പൻനായരും കാലത്തോടൊത്തു സഞ്ചരിച്ചു. അത് ഈ നാട്ടിൽ വലിയൊരു വിദ്യാവിപ്ളവത്തിനുള്ള തുടക്കമായി. മേവടയിലും മേവടയുടെ പ്രാന്തപ്രദേശങ്ങളായ പൂവരണി, മീനച്ചിൽ, പന്തത്തല, തോടനാൽ, മോനിപ്പള്ളി, കൊഴുവനാൽ എന്നിങ്ങനെ വിവിധയിടങ്ങളിലെ കുട്ടികൾക്ക് വിദ്യ പകർന്നേകി മേവട ഗവ. എൽ. പി. സ്കൂ‌കൂൾ നൂറു വയസ്സുള്ള മുത്തശ്ശിയായി നിലകൊള്ളുന്നു. ആ മാറ്റത്തിന്റെ ശതാബ്ദ‌ിയാണ് ഒരുവർഷത്തോളം നീണ്ടുനിൽക്കുന്ന ആഘോഷമായി നാം കൊണ്ടാടുന്നത്. മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരുമായ ആയിരക്കണക്കിനു ശിഷ്യസമ്പത്താണ് ഈ മുത്തശ്ശിയുടെ മടിത്തട്ടിലൂടെ പിച്ചവെച്ചിറങ്ങിപ്പോയത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

ഇവിടെ അദ്ധ്യപകരായും നിരവധിപ്പേർ കടന്നുപോയി. ഈ ശതാബ്‌ദിയാഘോഷത്തിൻ്റെ ഭാഗമായി ഒക്ടോബർ 5 ന് ലോക അദ്ധ്യാപകദിനത്തിൽ സ്‌കൂളിൽനിന്ന് പടിയിറങ്ങിയ അദ്ധ്യാപകരും ഈ സ്‌കൂളിൽ ആദ്യാക്ഷരം കുറിച്ചിറങ്ങി വിവിധതുറകളിൽ അദ്ധ്യാപകവൃത്തിയിലേർപ്പെട്ടവരും സംഗമിക്കുന്നു. ഈ ശുഭനിമിഷത്തിലേക്ക് താങ്കളേയും ആദരപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

കാര്യപരിപാടികൾ

10.00AM

Registration

ഈശ്വരപ്രാർത്ഥന

സ്വാഗതം  ലീനാ മാത്യു (ഹെഡ്‌മിസ്ട്രസ്, ജനറൽ കൺവീനർ)

അദ്ധ്യക്ഷപ്രസംഗം : ലീലാമ്മ ബിജു (കൊഴുവനാൽ ഗ്രാമ പഞ്ചാ.

പ്രസിഡന്റ്,സംഘാടകസമിതി ചെയർപേഴ്സൺ)

ഉദ്ഘാടനവും ആദരിക്കലും:ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് എം.എൽ.എ

മുഖ്യപ്രഭാഷണം :പ്രൊഫ. ഡോ. സെബാസ്റ്റ്യൻ നരിവേലി

ആശംസകൾ ജോസ്മോൻ മുണ്ടയ്ക്കൽ (ജില്ലാ പഞ്ചായത്തംഗം)  മാത്യു തോമസ് (HSS അദ്ധ്യാപകൻ, കൊഴു. ഗ്രാമ പഞ്ചാ. ക്ഷേമകാര്യ സ്റ്റാൻഡിംഗ്‌കമ്മിറ്റി ചെയർമാൻ, പൂർവ്വവിദ്യാർത്ഥി) വിനോദ് (വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ) സ്മ‌ിത;  മഞ്ജു ദിലീപ് (വാർഡ് മെമ്പർ)  മോഹൻ കോട്ടയിൽ (റിട്ട. ഡയറ്റ് ലക്ചറർ, പൂർവ്വവിദ്യാർത്ഥി)  കെ. കെ. സരോജനിയമ്മ (റിട്ട. എസ്.എസ്.എ പ്രോഗ്രാം ഓഫീസർ, പൂർവ്വവിദ്യാർത്ഥി)  കെ. എം. കമലമ്മ (റിട്ട. അദ്ധ്യാപിക)  കെ. എ. ജഗദമ്മ (റിട്ട. ഹെഡ്മ‌ിസ്ട്രസ്)  ജോസുകുട്ടി തോമസ് (റിട്ട. ഹെഡ്‌മാസ്റ്റർ)  സജികുമാർ എസ്. എ. (റിട്ട. ഹെഡ്‌മാസ്റ്റർ)  മോൻസി ജോസ് (അദ്ധ്യാപിക, പൂർവ്വവിദ്യാർത്ഥി) ബാലകൃഷ്‌ണൻനായർ( പൂർവ്വവിദ്യാർത്ഥി)

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ജാഗ്രതാ ജ്യോതി തെളിച്ച് ഗാന്ധി ജയന്തി ദിനാചരണം

പാലാ : സെൻ്റ്.തോമസ് HSS ലെ NSS, റോവർ & റെയ്ഞ്ചർ...

കൊല്ലം എറണാകുളം റൂട്ടിലെ യാത്ര പ്രതിസന്ധിക്ക് പരിഹാരം

പ്രത്യേക ട്രെയിൻ അനുവദിച്ചു റെയിൽവേ ഉത്തരവായി. കൊല്ലം എറണാകുളം റൂട്ടിലാണ് ട്രെയിൻ...

മനാഫിനെതിരെ ഗുരുതര ആരാപോണങ്ങളാണ് അര്‍ജുന്റെ കുടുംബം

കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുന്നത് നിര്‍ത്തണമെന്ന് കാലുപിടിച്ച് പറഞ്ഞിരുന്നതായും ഇനിയും നിര്‍ത്തിയില്ലെങ്കിൽ...

ഗാന്ധി ജയന്തി ദിനത്തിൽ വേറിട്ട ശുചീകരണപരിപാടിയുമായി യൂത്ത് ഫ്രണ്ട് എം പാലാ

യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച്...