സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമിക്കായി വ്യാപക തെരച്ചിൽ. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ട്രെയിനുകളിൽ പരിശോധന നടക്കുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ
പരിശോധിക്കുന്നു. രക്ഷപ്പെടുമ്പോൾ ധരിച്ചിരുന്നത് കറുത്ത വസ്ത്രമെന്ന് സഹ തടവുകാരൻ പറഞ്ഞു. സഹ തടവുകാരനെ പൊലീസ് ചോദ്യം ചെയ്യുന്നു. ഗോവിന്ദച്ചാമിയ്ക്കായി സംസ്ഥാനത്തെ എല്ലാ
റെയിൽവേ സ്റ്റേഷനുകളിലും നിരീക്ഷണം നടത്താൻ പൊലീസ് നിർദ്ദേശം നൽകി. റെയിൽവേ സ്റ്റേഷനുകളിലും, ബസ് സ്റ്റാൻ്റുകളിലും നിരീക്ഷണം നടത്താൻ നിർദ്ദേശം. ട്രെയിനുകൾക്ക് ഉള്ളിലും പരിശോധന നടക്കുന്നു.












