കപ്പല്‍ മുങ്ങി കണ്ടൈനറുകള്‍ കടലില്‍ പതിക്കാനിടയായ അപകടത്തില്‍ ബാധിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും. ത്സ്യത്തൊഴിലാളികള്‍ക്ക് താത്ക്കാലിക
സഹായമായി 1000 രൂപ വീതവും ആറ് കിലോ അരി വീതവും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചു. നിലവില്‍ ഏകദേശം 54 കണ്ടെയ്നറുകള്‍ ആലപ്പുഴ, കൊല്ലം,
തിരുവനന്തപുരം ജില്ലകളിലെ തീരത്ത് അടുത്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയുടെ തീരത്തടിഞ്ഞ കണ്ടൈനറുകളില് നിന്ന് നര്‍ഡില്‍സ് എന്നറിയപ്പെടുന്ന ചെറിയപ്ലാസ്റ്റിക് തരികള്‍
അടിഞ്ഞുകൂടിയിട്ടുണ്ട്. നിലവില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ക്ലീനിങ് പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.