കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ വാഗ്ദാനം ചെയ്ത സഹായങ്ങൾ പൂർത്തിയാക്കി. കുടുംബത്തോടൊപ്പം ഉണ്ടാകുമെന്ന ഉറപ്പ് പാലിച്ചുകൊണ്ട് സർക്കാർ വിവിധ സഹായങ്ങൾ നൽകി.
ബിന്ദുവിന്റെ മകളുടെ ചികിത്സാ ചെലവുകൾ പൂർണ്ണമായും സർക്കാർ ഏറ്റെടുത്തു. മന്ത്രിസഭാ യോഗ തീരുമാനപ്രകാരം അനുവദിച്ച പത്ത് ലക്ഷം രൂപയടക്കം 10.5 ലക്ഷം രൂപ സംസ്ഥാന സർക്കാർ കുടുംബത്തിന് നൽകി. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവീസ് സ്കീമിന്റെ (NSS) നേതൃത്വത്തിൽ വീട് നവീകരിച്ച് അടുത്തിടെ കുടുംബത്തിന് താക്കോൽ കൈമാറി.
ഈ സഹായങ്ങൾക്ക് പുറമെ, ബിന്ദുവിന്റെ മകനായ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഓവർസിയറായി സ്ഥിരം ജോലി നൽകുകയും ചെയ്തിരുന്നു. ദേവസ്വം മന്ത്രി വി.എൻ. വാസവനാണ് നിയമന ഉത്തരവ് കൈമാറിയത്.