പൂണെയിൽ മുൻകൂർ പണം അടയ്ക്കാത്തതിന് ഗർഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. മൂന്നംഗ സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.
അന്വേഷണസംഘം രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി. യുവതിയുടെ കുടുംബത്തെ മുഖ്യമന്ത്രി സന്ദർശിച്ചു.