ഗൂഗിൾ ലോഗോയ്ക്ക് ഇനി പുതിയ മാറ്റം. നീണ്ട പത്തുവർഷത്തിന് ശേഷമാണ് കമ്പനി ഈ പുത്തൻ രൂപമാറ്റം നടത്തിയിരിക്കുന്നത്.വർഷങ്ങളായി ഉണ്ടായിരുന്ന ചുവപ്പ്, മഞ്ഞ, പച്ച, നീല എന്നീ നിറങ്ങൾ
നിലനിർത്തികൊണ്ട് തന്നെയാണ് പുതിയ ലോഗോയും രൂപകൽപന ചെയ്തിരിക്കുന്നത്.മുൻപ് ഈ നിറങ്ങൾ ‘G’ ലോഗോയിൽ ഓരോ ബ്ലോക്കുകളായിട്ടാണ് നൽകിയിരുന്നതെങ്കിൽ ,ഇപ്പോഴുള്ള
ലോഗോയിൽ മുഴുവൻ നിറങ്ങളും സംയോജിപ്പിച്ചു കൊണ്ടുള്ള ഗ്രേഡിയന്റായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.