അരുവിത്തുറ: യേശുവിന്റെ പീഢാനുഭവത്തെയും കുരിശുമരണത്തെയും അനുസ്മരിച്ച് പതിനായിരകണക്കിനു വിശ്വാസികൾ അരുവിത്തുറ വല്ല്യച്ഛൻ മലയിലേക്ക് ഒഴുകിയെത്തി. ചുരുക്കകാലം കൊണ്ട് മധ്യതിരുവിതാംകൂറിലെ പ്രശസ്ത കുരിശുമലയായി മാറിയ വല്യച്ചൻമലയിലേക്കാണ് പ്രാർഥനകളോടെ വിശ്വാസികൾ എത്തിയത്. അതിരാവിലെ മുതൽ തന്നെ മലകയറാൻ വിശാസികളുടെ തിരക്കായിരുന്നു.
അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ രാവിലെ പീഢാനുഭവ വായന നടന്നു. തുടർന്ന് ജപമാല പ്രദക്ഷിണത്തോടെ വല്യച്ചൻ മലയിലേക്ക് സ്ലീവപാത ആരംഭിച്ചു. യേശുവിന്റെ കുരിശുയാത്രയെ അനുസ്മരിച്ച് നടത്തിയ സ്ലീവാപാതയിൽ പതിനായിരങ്ങളാണ് പ്രാർത്ഥനകളുമായി പങ്കുചേർന്നത്. വിൻസെൻഷ്യൻ കോട്ടയം പ്രൊവിൻഷ്യൽ ഹൗസ് സുപ്പീരിയർ ഫാ. മാത്യു കക്കാട്ടുപള്ളി പീഡാനുഭവ സന്ദേശം നൽകി. തുടർന്ന് തിരുസ്വരൂപം ചുംബിക്കൽ, നേർച്ചക്കഞ്ഞി വിതരണം, പാനവായന എന്നിവയോടെ ദുഃഖവെള്ളിയാചരണം സമാപിച്ചു.
വികാരി ഫാ. അഗസ്റ്റിൻ പലയ്ക്കപ്പറമ്പിൽ, അസി. വികാരിമാരായ ഫാ. സെബാസ്റ്റ്യൻ നടുത്തടം, ഫാ. ആന്റണി തോണക്കര, ഫാ. ഡിറ്റോ തോട്ടത്തിൽ, ഫാ. ജോസഫ് മൂക്കൻ തോട്ടത്തിൽ, ഫാ. ബിജു കുന്നയ്ക്കാട്ട്, ഫാ. പോൾ നടുവിലേടം തിരുക്കർമ്മങ്ങൾക്കും കൈക്കാരന്മാരയ ജോസഫ് എമ്പ്രയിൽ, ജോസ്മോൻ കണ്ടത്തിൻകര, ജോണി പുല്ലാട്ട്, ബിജു കല്ലാച്ചേരി എന്നിവർ ദുഃഖവെളളി ആചരണ പരിപാടികൾക്കും നേതൃത്വം നൽകി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision