പാലാ :എസ് എം വൈ എം കെ സി വൈ എം പാലാ രൂപതയുടെയും നിർദ്ദേശപ്രകാരം ഫൊറോന,യൂണിറ്റുകളുടെ നേതൃത്വത്തിൽ, മാർ സ്ലീവാ മെഡിസിറ്റി, മെഡിക്കൽ കോളേജ് കോട്ടയം, കാരിത്താസ് ഹോസ്പിറ്റൽ തെള്ളകം, മരിയൻ മെഡിക്കൽ സെന്റർ പാലാ, ഐ.എച്ച്. എം ഹോസ്പിറ്റൽ മേരിഗിരി, ഹോളി ഗോസ്റ്റ് മിഷൻ ഹോസ്പിറ്റൽ മുട്ടുചിറ തുടങ്ങിയ കോട്ടയം ജില്ലയിലെ വിവിധ ആശുപത്രികളിൽ യുവജനങ്ങളുടെ നേതൃത്വത്തിൽ രക്തദാനം നടത്തിവരുന്നു. ഇരുന്നൂറോളം യൂണിറ്റ് രക്തം ഇതിനോടകം തന്നെ രൂപതയുടെ നേതൃത്വത്തിൽ നൽകി കഴിഞ്ഞു. എസ് എം വൈ എം പാലാ ബ്ലഡ് ഫോറത്തിന്റെ നേതൃത്വത്തിൽ വിവിധ ആശുപത്രികളിൽ രക്തദാനം നടത്തുവാൻ യുവജനങ്ങൾ മുന്നോട്ടു വന്നുകൊണ്ടിരിക്കുന്നു.
പാലാ രൂപത വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ്, ജനറൽ സെക്രട്ടറി ടോണി കവിയിൽ , കെസിവൈഎം സ്റ്റേറ്റ് സിൻഡിക്കേറ്റ് ജിയോ റോയി, അരുവിത്തുറ യൂണിറ്റ് പ്രസിഡന്റ് മാമൻ മാത്യു, രത്നഗിരി യൂണിറ്റ് പ്രസിഡന്റ് ഡിപിൻ, ഫൊറോന, യൂണിറ്റ് ഭാരവാഹികൾ എന്നിവർ ലോക രക്തദാന ദിനത്തിൽ രക്തദാന കർമ്മത്തിൽ ഭാഗഭാക്കുകളായി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision