സെമി ഫൈനൽ പോരാട്ടം തുടങ്ങുന്നതോടെ ലോകകപ്പിലെ ഗോൾഡൻ ബോളിനും ഗോൾഡൻ ബൂട്ടിനുമായുള്ള പോരാട്ടം ശക്തമാവുന്നു. ലയണൽ മെസി, കിലിയൻ എംബാപ്പെ, ഒലീവിയർ ജിറൂദ് എന്നിവർ തമ്മിലാണ് പ്രധാനമത്സരം. കരിയറിന്റെ അന്ത്യത്തിൽ ലോകകകിരീടം കൊതിച്ച് ഖത്തറിന്റെ കളിമൈതാനങ്ങളിൽ മായാജാലം കാട്ടുന്ന ലയണൽ മെസി, ചെറുപ്പത്തിന്റെ തിളപ്പിൽ തീപടർത്തുന്ന കിലിയൻ എംബാപ്പെ, അവഗണനയ്ക്ക് മേൽ കെട്ടിപ്പടുത്ത കളിജീവിതത്തിന്റെ നിർണായക നിമിഷത്തിലുള്ള ഒലീവിയർ ജിറൂദ്, ഒരറ്റം മുതൽ മറുപുറം വരെ പന്തുമായി കുശലം പറഞ്ഞ് പാറി നടക്കുന്ന ലൂക്കാ മോഡ്രിച്ച്, അന്തിമഘട്ടത്തിൽ മികച്ച താരത്തിനും ടോപ് സ്കോററിനുമായുള്ള പോരാട്ടം ഇവരിലേക്ക് ഒതുങ്ങുകയാണ്.
