അയ്യപ്പന്റെ ഒരു തരി സ്വർണം നഷ്ടപ്പെട്ടു എങ്കിൽ തിരികെ പിടിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി. നിഷ്പക്ഷ അന്വേഷണം പാർട്ടി ആവശ്യപ്പെട്ടു ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം.
സ്വർണക്കൊള്ളയിൽ പാർട്ടിക്ക് അപകടം പറ്റുമെന്നാണ് മാധ്യമങ്ങളുടെ വിചാരം. എല്ലാവരും രാവിലെ മുതൽ ഈ വർത്ത മാത്രമാണ് നൽകുന്നത്. ഒരാളെയും സംരക്ഷിക്കില്ലെന്നും അതാണ് പാർട്ടി നിലപാടെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. പാർട്ടിയും സർക്കാരും അന്വേഷണത്തിന് പൂർണ പിന്തുണയാണ് നൽകുന്നതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. പദ്മകുമാറിന്റെ അറസ്റ്റിൽ സിപിഐഎമ്മിന് അങ്കലാപ്പില്ല.
ഉത്തരവാദി ആരായാലും ശിക്ഷിക്കപ്പെടണം എന്നാണ് ആവർത്തിക്കുന്നത്. പാർട്ടി ചുമതലകളിൽ ഉള്ളവർ സ്വർണക്കൊള്ളയിൽ ഉൾപ്പെട്ടാൽ മടികൂടാതെ നടപടിയെടുക്കും. രാഹുൽ മാങ്കൂട്ടത്തിനെ സംരക്ഷിക്കുന്ന പോലെ ഞങ്ങൾ ആരെയും സംരക്ഷിക്കില്ലെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി.














