സംസ്ഥാനത്ത് പിടിവിട്ട് മുകളിലേക്ക് കുതിച്ചുയര്‍ന്നുകൊണ്ടിരുന്ന സ്വര്‍ണവില തിരിച്ചിറങ്ങുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവില കുറയുകയാണ്. ഇന്നും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു.
ഒരു പവന് സ്വര്‍ണത്തിന് 1520 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 65 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന് 1,11, 720 രൂപയായി. ഗ്രാമിന് 13,965 രൂപയും നല്‍കേണ്ടി വരും. ചില അന്താരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധികളില്‍ അയവുണ്ടായതിനാലും ലാഭമെടുപ്പ് ഉള്‍പ്പെടെയുള്ള വിപണിയിലെ പലവിധ ഘടങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിച്ചിരിക്കുന്നത്.











