കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ (കെ.സി.ബി.സി.) കീഴിൽ പ്രവർത്തിക്കുന്ന വിമൻസ് കമ്മീഷന്റെ കോട്ടയം സോണൽ മീറ്റിംഗ് പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടന്നു.
കെ.സി.ബി.സി. വിമൻസ് കമ്മീഷൻ ചെയർമാനും പാലക്കാട് രൂപതാദ്ധ്യക്ഷനുമായ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിച്ചു. പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. കെ.സി.ബി.സി. വിമൻസ് കമ്മീഷൻ സ്‌റ്റേറ്റ് ജനറൽ സെക്രട്ടറി ശ്രീമതി ജിബി ഗിവർഗീസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
പാലാ രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ റവ. ഫാ. ജോസഫ് നരിതൂക്കിൽ സ്വാഗതം ആശംസിച്ചു. കെ.സി.ബി.സി. വിമൻസ് കമ്മീഷൻ സ്പിരിച്വൽ ഡയറക്ടർ റവ. ഫാ. ബിജു കല്ലിങ്കൽ ആശംസകൾ അർപ്പിച്ചു.












