ഭരണങ്ങാനം: എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്ന ദൈവത്തെ നാം മനസിലാക്കണമെന്നും അങ്ങനെ ദൈവ പരിപാലനയ്ക്കു വിധേയത്വം പ്രഖ്യാപിക്കുന്നവരാകണമെന്നും ഷംഷാബാദ് രൂപത സഹായ മെത്രാൻ മാർ തോമസ് പാടിയത്ത്.
തിരുനാളിന്റെ ആറാം ദിനമായ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
വിശ്വാസിയുടെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ദൈവിക പദ്ധതിയുടെ ഭാഗമാണ്. എല്ലാറ്റിനെയും ദൈവിക പദ്ധതിയുടെ ഭാഗമായി സ്വീകരിക്കാൻ അൽഫോൻസാമ്മയ്ക്കു കഴിഞ്ഞു.സഹനത്തിന്റെയും പീഡനത്തിന്റെയും വേളയിലൂടെ കടന്നുപോകുന്ന മണിപ്പുരിലെ നമ്മുടെ സഹോദരങ്ങൾക്ക് അൽഫോൻസാമ്മയുടെ ജീവിതം ആശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫാ. ജോസഫ് തെള്ളിക്കുന്നേൽ, ഫാ. മാത്യു കണിയാംപടിക്കൽ എന്നിവർ സഹകാർമികരായി. ഇന്നലെ ഫാ. ഏബ്രഹാം കണിയാംപടിക്കൽ, ഫാ. ആൽവിൻ ഏറ്റുമാനൂക്കാരൻ, ഫാ. എൽജിൻ മടിയാങ്കൽ, ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, ഫാ. ഏബ്രഹാം പാലയ്ക്കാത്തടത്തിൽ, ഫാ. തോമസ് പുല്ലാട്ട്, ഫാ. കുര്യൻ തടത്തിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision