യേശു ഒരുതരത്തിലുള്ള വിവേചനവും കാണിക്കുന്നില്ല. കാരണം നാമെല്ലാവരും അവന്റെ മക്കളാണ്. അശുദ്ധി കടന്നുവരുന്നത് ഭക്ഷണത്തില്‍ നിന്നോ, രോഗത്തില്‍നിന്നോ, മരണത്തില്‍ നിന്നോ അല്ല; അശുദ്ധമായ ഹൃദയത്തില്‍ നിന്നാണ്. ആത്മീയവും ശാരീരികവുമായ സഹനങ്ങള്‍ക്ക് നടുവിലായാലും ആത്മാവ് മുറിവേറ്റ അവസ്ഥയിലായാലും നമ്മെ ഞെരുക്കുന്ന അനേകം സാഹചര്യങ്ങള്‍ക്ക് നടുവിലായാലും നാം പാപിയായിരുന്നാലും ദൈവം നമ്മില്‍നിന്ന് ഒരു അകലവും പാലിക്കുന്നില്ല. ദൈവം നമ്മെപ്രതി ലജ്ജിക്കുന്നില്ല. ദൈവം നമ്മെ വിധിക്കുന്നില്ല. മറിച്ച്, സ്പര്‍ശിക്കാനും സ്പര്‍ശിക്കപ്പെടാനുമായി അവന്‍ അടുത്തേക്ക് വരുകയും നമ്മെ മരണത്തില്‍നിന്ന് ഉയിര്‍പ്പിക്കുകയുമാണ് ചെയ്യുന്നത്. അവന്‍ എപ്പോഴും നമ്മെ കരങ്ങളില്‍ കോരിയെടുത്തുകൊണ്ട് ഇപ്രകാരം പറയുന്നു: മകനെ, മകളെ, എഴുന്നേല്‍ക്കൂ! (cf. മര്‍ക്കോ 5:41) കാലുകള്‍ നീട്ടിവച്ച് മുന്നോട്ടു നടക്കൂ! ദൈവം നമ്മുടെ വേദനകളെ തൊടുകയും നമുക്ക് പുതുജീവിതം നല്‍കുകയും ചെയ്യുന്നു. ആരോടും വിവേചനം കാണിക്കുന്നില്ല, കാരണം അവന്‍ എല്ലാവരെയും സ്‌നേഹിക്കുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision