ക്രിസ്തീയതയുടെ വേരുകളിലേക്ക് മടങ്ങിപ്പോകണം: മാർ ജോസഫ് കല്ലറങ്ങാട്ട്

Date:

ക്രിസ്തീയതയുടെ വേരുകളിലേക്ക് മടങ്ങിപ്പോകാൻ അൽഫോൻസാമ്മയുടെ ജീവിതം നമ്മെ ആഹ്വാനം ചെയ്യുന്നു എന്നു പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ഇന്നലെ ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ സ്പിരിച്വാലിറ്റി സെന്റെറിൽ നടന്ന ദേശീയ സെമിനാർ അൽഫോൻസിയൻ ആത്മായനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. സ്ലീവാ – അൽഫോൻസിയൻ ആത്മീയ വർഷത്തിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.
അൽഫോൻസാമ്മയെക്കുറിച്ച് എപ്പോൾ സംസാരിച്ചാലും വേദപുസ്തകത്തിലേക്ക് എത്താതിരിക്കാനാവില്ല.

വേദപുസ്തകം തുറന്ന് വായിക്കാനാണ് അൽഫോൻസാമ്മ പഠിപ്പിക്കുന്നത്. അൽഫോൻസിയൻ ആദ്ധ്യാത്മികത നിരന്തരമായ പ്രാർത്ഥനയുടേതാണ്. അതുവഴി ഒരു എക്യുമെനിക്കൽ ആദ്ധ്യാത്മികതയും എക്യുമെനിക്കൽ സെൻറെറും ഭരണങ്ങാനത്ത് വളർന്നുവരുന്നുണ്ട്. അൽഫോൻസാമ്മയുടെ സൂക്തങ്ങളിൽ ദൈവശാസ്ത്രവും, ലിറ്റർജിയെക്കുറിച്ചുള്ള കാര്യങ്ങളും വരാനിരിക്കുന്ന ലോകത്തെക്കുറിച്ചും സഭയെക്കുറിച്ചും ഒക്കെയുള്ള കാര്യങ്ങളുണ്ട്. വിശുദ്ധ അൽഫോൻസാമ്മ ഏകരക്ഷകനായ ഈശോയെയാണ് ചൂണ്ടിക്കാണിക്കുന്നത്. കാത്തിരിപ്പിൻറെ ആദ്ധ്യാത്മികതയും വിശുദ്ധ അൽഫോൻസാമ്മ പഠിപ്പിക്കുന്നു. ഞാൻ ലോകാവസാനം വരെ സഹിച്ചോളാമെന്ന് അൽഫോൻസാമ്മ പറഞ്ഞിട്ടുണ്ട്. കാത്തിരിക്കാൻ നമുക്കു മനസ്സുണ്ടാകണം. ഓരോ ക്രൈസ്തവനും മറ്റൊരു ക്രിസ്തുവാണ് എന്നതും അൽഫോൻസാമ്മയുടെ ജീവിതം കാണിച്ചു തരുന്നു. കുർബാനയിലും യാമപ്രാർത്ഥനയിലും കുന്പസാരത്തിലും കേന്ദ്രീകൃതമായ ഒരു നവീകരണമാണ് ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ തീർത്ഥാടനകേന്ദ്രത്തിൽ വരുന്നവർക്ക് ലഭിക്കുന്നത് എന്നും ബിഷപ്പ് പറഞ്ഞു.


ഉദ്ഘാടന സമ്മേളനത്തിൽ പാലാ രപത വികാരി ജനറാൾ മോൺ.
ജോസഫ് തടത്തിൽ, തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറന്പിൽ, ഫൊറോനാപ്പള്ളി വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, ഡി. എസ്. റ്റി. സുപ്പീരിയർ ജനറൽ സി. സലോമി മൂക്കൻതോട്ടത്തിൽ, എഫ്.സി.സി. പ്രൊവിൻഷ്യൽ സി. ജസ്സി മരിയ ഓലിക്കൽ എന്നിവർ സംസാരിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

അൽഫോൻസാമ്മയുടെ സാർവ്വത്രിക സാഹോദര്യ ദർശനത്തെ
സംബന്ധിച്ച് ഫാ. ബോബി ജോസ് കട്ടിക്കാട് പ്രബന്ധം അവതരിപ്പിച്ചു. പാരിസ്ഥിതിക മാനസാന്തരം ഒരു ഫ്രാൻസ്സ്കൻ ദർശനം എന്ന വിഷയം പ്രൊഫ. ഡോ. സണ്ണി കുര്യാക്കോസ് അവതരിപ്പിച്ചു. അൽഫോൻസിയൻ സ്ലീവാ ദർശനം സംബന്ധിച്ച് എഫ്. സി. സി. മുൻ മദർ ജനറൽ സി. സീലിയ സംസാരിച്ചു. തുടർന്ന് ഫാ. ജോസഫ് മണർകാട്ട്, സി. ഗ്ലോറി എഫ്. സി. സി, ശ്രീമതി വിജയകുമാരി ചാക്കോ എന്നിവർ യഥാക്രമം ദൈവത്തിന്ർറെ അടയാളമായ അൽഫോൻസാമ്മ, തുറന്ന ഹൃദയവുമായി ഒരമ്മ, സമീപസ്ഥയായ അൽഫോൻസാ എന്നീ വിഷയങ്ങൾ ച്ചർച്ച ചെയ്തു. സമാപനസമ്മേളനത്തിൽ പാലാ രൂപതാ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അധ്യക്ഷത വഹിച്ചു. തീർത്ഥാടനകേന്ദ്രം റെക്ടർ റവ. ഫാ. ഡോ. ആഗസ്റ്റിൻ പാലക്കാപറമ്പിൽ, അഡ്മിനിസ്ട്രേറ്റർ ഫാ. ഗർവാസിസ് ആനിത്തോട്ടത്തിൽ, വൈസ് റെക്ടർ. ഫാ. ആന്റണി തോണക്കര, സെമിനാറിന്റെ കോഓർഡിനാറ്റേഴ്സ് ഡോ. സണ്ണി കുര്യാക്കോസ്, ഫാ. മാത്യു മുതുപ്ലാക്കൽ, സി. ഗ്ലോറി എഫ്. സി. സി, എന്നിവർ സെമിനാറിന് നേതൃത്വം നല്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...