കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി പള്ളിയിലെ ക്രിസ്മസ് ആഘോഷം ഗ്ലോറിയ 2022 വർണ്ണാഭമായി നടത്തി. ക്രിസ്മസിന് ഒരുക്കമായി ഇടവകയിലെ എല്ലാ വീടുകളിലും കരോൾ നടത്തി. പള്ളിയങ്കണത്തിൽ തയ്യാറാക്കിയ മനോഹരമായ പുൽക്കൂട് ജനശ്രദ്ധ ആകർഷിച്ചു.
ക്രിസ്മസ് തിരുക്കർമ്മങ്ങൾക്ക് ശേഷം പള്ളിയങ്കണത്തിൽ വച്ച് ഗ്ലോറിയ 2022 ക്രിസ്മസ് കലാസന്ധ്യ നടത്തി. വികാരി ഫാ. സ്കറിയ വേകത്താനം ഗ്ലോറിയ 2022 ഉദ്ഘാടനം ചെയ്തു. കരോൾ ഗാന മത്സരത്തിൽ ടിന്റു പുളിക്കൽ & ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബിൻസി & ടീം ജീവ ജോഷി & ടീം യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പാപ്പാ മത്സരത്തിൽ ഡേവീസ് കല്ലറക്കൽ ആൻഡ് ടീം, എമ്മാനുവൽ കോഴിക്കോട്ട് ആൻഡ് ടീം, ബെന്നി കുന്നേൽ ആൻഡ് ടീം യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ആട്ടിടയന്മാർ പ്രച്ഛന്ന വേഷമത്സരത്തിൽ ജീന കോഴിക്കോട്ട് ആൻഡ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ക്രിസ്മസ് മ്യൂസിക് ഡാൻസ് മത്സരത്തിൽ ജീന കോഴിക്കോട്ട്,എഫ്രേം സെനീഷ് മനപ്പുറത്ത് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. കേക്ക് നിർമാണ മത്സരത്തിൽ അജിമോൾ പള്ളിക്കുന്നേൽ ഒന്നാം സ്ഥാനം നേടി. നക്ഷത്ര മത്സരത്തിൽ, ഷാജി താന്നിക്കൽ, ആഷിൻ തേനംമാക്കൽ, ജോഫിൻ തെക്കൻചേരിൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിവിധ പ്രായ വിഭാഗങ്ങളിലായി ഉണ്ണീശോയ്ക്ക് ഒരു കത്ത്, ക്രിസ്മസ് കാർഡ് ഡിസൈനിങ് മത്സരം എന്നിവ നടത്തി. ഉണ്ണീശോയ്ക്ക് ഒരു കത്ത് വിഭാഗത്തിൽ എമ്മാനുവൽ കോഴിക്കോട്ട്, ജിയ അൽഫോൻസ തോമസ് കോഴിക്കോട്ട്, ദിയ ഡേവിസ് കല്ലറയ്ക്കൽ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ബി വിഭാഗത്തിൽ ജിസ്സ എൽസ തോമസ് കോഴിക്കോട്ട്, അനുജ ജോസഫ് വട്ടപ്പാറക്കൽ, ജോയൽ ജോസ് ലൈജു താന്നിക്കൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സി വിഭാഗത്തിൽ ഷിജി തോമസ് കോഴിക്കോട്ട്, ജീന റാണി തോമസ് കോഴിക്കോട്ട്, ജിൻസി സജി കുമ്മേനിയിൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഡി വിഭാഗത്തിൽ മരിയ ജോസ് തയ്യിൽ, ജീവ ജോഷി കുമ്മേനിയിൽ, സിസി തയ്യിൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ക്രിസ്തുമസ് കാർഡ് ഡിസൈനിങ് മത്സരത്തിൽ എ വിഭാഗത്തിൽ ഡ്യൂണ ബിജു കണ്ണൻചിറ, സിയോണാ സിജു കരിഞ്ഞാങ്കൽ, ദിയ ഡേവിസ് കല്ലറക്കൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ബി വിഭാഗത്തിൽ ജിതിൻ ജോർജ് വാധ്യാനത്തിൽ, അജോ ബാബു വാധ്യാനത്തിൽ, ആൻ മരിയ തേനംമാക്കൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സി വിഭാഗത്തിൽ ബിബിന ബെന്നി കുന്നേൽ, സിനി വിപിൻ വടശ്ശേരിൽ, ജീന റാണി കോഴിക്കോട്ട് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഡി വിഭാഗത്തിൽ നൈസ് ചെറിയാൻ തേനംമാക്കൽ, ബാബു വാധ്യാനത്തിൽ, ബിജു കോഴിക്കോട്ട് തുടങ്ങിയവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മത്സരവിജയികൾക്ക് വികാരി ഫാ. സ്കറിയ വേകത്താനം സമ്മാനങ്ങൾ വിതരണം ചെയ്തു. കൈക്കാരന്മാരായ ടോം തോമസ് കോഴിക്കോട്ട്, ബിജു കോഴിക്കോട്ട്, ജോർജ്കുട്ടി വല്യാത്ത്, ജസ്റ്റിൻ മനപ്പുറത്ത്, ജോഫിൻ തെക്കൻചേരിൽ, ആര്യ പീടികയ്ക്കൽ, ആൽഫി മുല്ലപ്പള്ളിൽ, ജീന ഷാജി താന്നിക്കൽ, ബിജോ മൈലയ്ക്കൽ, ലൈജു താന്നിക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision