ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ജർമ്മനി വഴി ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഇനി കൂടുതൽ എളുപ്പമാകും. ജർമ്മനിയിലെ പ്രധാന വിമാനത്താവളങ്ങളായ ഫ്രാങ്ക്ഫുർട്ട്, മ്യൂണിക്ക്,
ബെർലിൻ തുടങ്ങിയവ വഴി വിമാനം മാറിപ്പോകുന്നവർക്ക് (Layover) ഇനി മുതൽ പ്രത്യേക ‘എയർപോർട്ട് ട്രാൻസിറ്റ് വിസ’ (ഷെൻഗൻ ടൈപ്പ് എ) ആവശ്യമില്ല. ജർമ്മൻ ചാൻസലർ ഫ്രെഡ്രിക്
മെർസിന്റെ ആദ്യ ഇന്ത്യാ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഈ സുപ്രധാന പ്രഖ്യാപനം.












