ജർമ്മൻ മെത്രാൻ സമിതിയുടെ പ്രതിനിധികൾ ചർച്ചയ്ക്കായി വത്തിക്കാനിൽ

Date:

സിനൊഡാലിറ്റി, ദൈവശാസ്ത്രം, അച്ചടക്കനടപടികൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട തുടർ ചർച്ചകൾക്കായി ജർമ്മൻ മെത്രാൻ സമിതിയുടെ പ്രതിനിധികൾ വത്തിക്കാനിലെത്തി.

2022 നവംബറിൽ വത്തിക്കാനിൽ വച്ച് നടന്ന “അദ് ലിമിന” സന്ദർശനത്തിൽ നടന്ന ചർച്ചകളുടെ തുടർച്ചയ്ക്കായി, ജർമ്മൻ മെത്രാൻ സമിതിയുടെ പ്രതിനിധികൾ വത്തിക്കാനിലെത്തിയതായി, പരിശുദ്ധ സിംഹാസനവും, ജർമ്മൻ മെത്രാൻ സമിതിയും സംയുക്തമായി ജൂലൈ 26 ബുധനാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

“സിനഡൽ പാത”യുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ഭാഗമായി ഉയർന്നുവന്ന ദൈവശാസ്ത്രവും അച്ചടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള തുടർ ചർച്ചകളാണ് കഴിഞ്ഞ ദിവസം വത്തിക്കാനിൽ വച്ച് നടന്നത്. കൂടിക്കാഴ്ച ക്രിയാത്മകമായ ഒരു അന്തരീക്ഷത്തിലാണ് നടന്നതെന്ന് ഇരുകൂട്ടരും വ്യക്തമാക്കി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്ലസ് ടുക്കാർക്ക് ഇന്ത്യൻ എയർഫോഴ്സിൽ ഉദ്യോഗസ്ഥരാകാൻ അവസരം

ഇന്ത്യൻ എയർഫോഴ്സിൽ ലോവർ ഡിവിഷൻ ക്ലർക്ക് റിക്രൂട്ട്മെന്റ് വിജ്ഞാപനമെത്തി. അംഗീകൃത പ്ലസ്...

സി. ലീനാ ജോസമ്മ ആലനോലിക്കൽ (90) നിര്യാതയായി

കുടക്കച്ചിറ , ചേറ്റു തോട് ,ഏഴാച്ചേരി ,നരിയങ്ങാനം വെള്ളിയാമറ്റം, ബാംഗ്ലൂർ ,രാമപുരം,...

അടുക്കളത്തോട്ട വ്യാപന പദ്ധതിയുമായികെ.എസ്.എസ്.എസ്

കോട്ടയം: ഭക്ഷ്യസുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ...

മനുഷ്യാന്തസ്സിനെ സംരക്ഷിക്കുന്നില്ലെങ്കിൽ നീതി നിർജ്ജീവമാണ്: പാപ്പാ

സ്‌പെയിനിലെ സാന്ത ക്രൂസ് ദേ തെനേരിഫിൽ, ഫിലിപ്പ് ആറാമൻ രാജാവിന്റെ അധ്യക്ഷതയിൽ...