ജെറിയാട്രിക് പാലിയേറ്റീവ് കെയർ (GPC) സൗകര്യവുമായി കാഞ്ഞിരപ്പളളി മേരീക്വീൻസ്

spot_img

Date:

കാഞ്ഞിരപ്പളളി കിടപ്പു രോഗികൾക്കായി പ്രത്യേക പാലിയേറ്റീവ് പരിചരണം ഉറപ്പാക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ. മേരീക്വീൻസ് ഹോം കെയർ വിഭാഗത്തിൻറെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ജെറിയാട്രിക് പാലിയേറ്റീവ് കെയർ (GPC) വിഭാഗത്തിന് കീഴിൽ കിടപ്പ് രോഗികൾക്കായി ആശുപത്രിയിൽ തന്നെ പാലിയേറ്റിവ് പരിചരണം ഉറപ്പാക്കും.

പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം പാറത്തോട് ഗ്രാമപഞ്ചായത്ത് ആക്റ്റിംഗ് പ്രസിഡണ്ട് സിന്ധു മോഹനൻ നിർവ്വഹിച്ചു. ലോഗോ പ്രകാശനം പാറത്തോട് ഗ്രാമ പഞ്ചായത്ത് മെമ്പർ സിയാദ് കെ എ നിർവ്വഹിച്ചു.

ആശുപത്രി ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ ചടങ്ങിൽ അധ്യക്ഷനായി, ജോയിന്റ് ഡയറക്ടമാരായ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ, ഫാ. തോമസ് മതിലകത്ത് സി.എം.ഐ, പാസ്റ്ററൽ കെയർ വിഭാഗം ഡയറക്ടർ ഫാ. ഇഗ്നേഷ്യസ് പ്ലാത്താനം സി.എം.ഐ തുടങ്ങിയവർ പ്രസംഗിച്ചു.

24 മണിക്കൂറും എമെർജൻസി ഫിസിഷ്യൻറെ സേവനം, പ്രത്യേക പരീശീലനം ലഭിച്ച നഴ്സുമാരുടെ സേവനം, റെഗുലർ ലാബ് പരിശോധനകൾ, കൗൺസലിംഗ് സേവനം, ഡയറ്റീഷ്യൻ സേവനം, ഡയറ്റീഷ്യൻറെ നിർദേശം അനുസരിച്ചുള്ള ഭക്ഷണ ക്രമീകരണം, ആവശ്യമെങ്കിൽ പാസ്റ്ററൽ കെയർ സേവനം, 24 മണിക്കൂറും പ്രത്യേക ഹെൽപ്പ് ലൈൻ ലൈൻ, വീഡിയോ കോളിംഗ് സൗകര്യം എന്നിവയ്ക്കൊപ്പം ആവശ്യമെങ്കിൽ മേരീക്വീൻസിൽ ലഭ്യമായ എല്ലാ മെഡിക്കൽ, അനുബന്ധ വിഭാഗങ്ങളുടെ സപ്പോർട്ട് മേരീക്വീൻസ് ജെറിയാട്രിക് പാലിയേറ്റീവ് കെയർ (GPC) പദ്ധതിയിൽ ഉറപ്പ് വരുത്തുന്നു.

കൂടുതൽ വിവരങ്ങൾക്ക് +91 8281001025, 8281001026 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related