ഗസ്സയിൽ ഉടൻ ബന്ദിമോചനം: 20 ബന്ദികളെ ഹമാസ് കൈമാറും; 2000 പലസ്തീൻ തടവുകാരെ ഇസ്രയേൽ വിടും
ഗസ്സയിൽ ബന്ദികളെ മോചിപ്പിക്കുന്നത് സംബന്ധിച്ച് നിർണായക നീക്കം ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ട്. ജീവിച്ചിരിക്കുന്ന 20 ബന്ദികളെ ഹമാസ് വിട്ടയക്കും. ഇതിനു പകരമായി, ഇസ്രയേൽ തടവിൽ പാർപ്പിച്ചിരിക്കുന്ന ഏകദേശം 2000 പലസ്തീൻ തടവുകാരെ മോചിപ്പിക്കുമെന്നും സൂചനയുണ്ട്.
2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തെ തുടർന്ന് ബന്ദികളാക്കിയവരിൽ ജീവിച്ചിരിക്കുന്ന 20 പേരെയാണ് ആദ്യഘട്ടത്തിൽ ഹമാസ് കൈമാറുക.












