പാലാ . ഉദരസംബന്ധമായ രോഗങ്ങളിൽ ബുദ്ധിമുട്ടുന്നവർക്കായി മാർ സ്ലീവാ മെഡിസിറ്റിയിൽ 27 തിങ്കളാഴ്ച്ച മുതൽ നവംബർ 08 വരെ ഗ്യാസ്ട്രോഎന്ററോളജി മെഡിക്കൽ ക്യാമ്പ് നടത്തും. പങ്കെടുക്കുന്നവർക്ക് റജിസ്ട്രേഷനും വിദഗ്ധ ഡോക്ടറുടെ കൺസൾട്ടേഷനും സൗജന്യമായി ലഭിക്കും.
കൂടാതെ ലാബ്, റേഡിയോളജി, എൻഡോസ്കോപ്പി, കൊളനോസ്കോപ്പി എന്നിവയ്ക്ക് ഇളവുകളും ലഭ്യമാകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ നമ്പറുകൾ – 86069 66529, 7907742620














