ഗ്വാഡലൂപ്പയില്‍ പ്രത്യക്ഷപ്പെട്ട പരിശുദ്ധ ദൈവമാതാവിനോടുള്ള ഭക്തി ലോകമെങ്ങും പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ‘ദി പൊന്തിഫിക്കല്‍ ഇന്റര്‍നാഷ്ണല്‍ മരിയന്‍ അക്കാദമി’യും ദി ഇന്‍സ്റ്റിറ്റൂട്ടോ സുപ്പീരിയര്‍ ഡെ എസ്റ്റുഡിയോസ് ഗ്വാഡലൂപ്പാനോസും (ഐ.എസ്.ഇ.ജി) സംയുക്ത കരാറില്‍ ഒപ്പുവെച്ചു.
ഗ്വാഡലൂപ്പ മാതാവിന്റെ പ്രത്യക്ഷീകരണങ്ങളെ കുറിച്ചുള്ള പഠനങ്ങളില്‍ ശ്രദ്ധ നേടിയ ‘ഐ.എസ്.ഇ.ജി’യുടെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. വാര്‍ഷികവുമായി ബന്ധപ്പെട്ട് മെക്സിക്കോ സിറ്റിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസില്‍ പൊന്തിഫിക്കല്‍ മരിയന്‍ അക്കാദമിയുടെ പ്രസിഡന്റായ ഫാ. സ്റ്റെഫാനോ സെച്ചിന്‍ ഒ.എഫ്.എം മുഖ്യ അതിഥിയായി പങ്കെടുത്തിരുന്നു.
ഫാ. സ്റ്റെഫാനോ സെച്ചിനും, ഐ.എസ്.ഇ.ജി’യുടെ ഡയറക്ടറായ മോണ്‍. എഡ്വാര്‍ഡോ ചാവേസുമാണ് ഉടമ്പടിയില്‍ ഒപ്പുവെച്ചിരിക്കുന്നത്. മെക്സിക്കോയിലെ മുന്‍ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ നോര്‍ബെര്‍ട്ടോ റിവേരായും ക്നൈറ്റ്സ് ഓഫ് കൊളംബസിന്റെ മുന്‍ സുപ്രീം ക്നൈറ്റായ കാള്‍ ആന്‍ഡേഴ്സണും ചടങ്ങില്‍ പങ്കെടുത്തു. ഗ്വാഡലൂപ്പ പ്രത്യക്ഷീകരണങ്ങളുടെ പഠനവും, പ്രചാരണവും തുടരുന്നതിനായി റോമും ലോകമെമ്പാടുമുള്ള വിവിധ മരിയന്‍ കേന്ദ്രങ്ങളും തമ്മിലുള്ള സഹകരണം ഊട്ടിയുറപ്പിക്കുന്നതിനായി സഹകരണ കരാര്‍ നിലവില്‍ വരുത്തിയിട്ടുണ്ടെന്നു എ.സി.ഐ പ്രെന്‍സാക്ക് നല്‍കിയ അഭിമുഖത്തില്‍ ഫാ. സ്റ്റെഫാനോ പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision