ഗ്വാഡലൂപ്പ പ്രത്യക്ഷീകരണം പ്രമേയമാക്കിയ ചലച്ചിത്രം ഫെബ്രുവരി 22ന് തീയേറ്ററുകളിലേക്ക്

spot_img

Date:

മെക്സിക്കോ, സെൻട്രൽ അമേരിക്ക, പ്യൂർട്ടോ റിക്കോ, ബൊളീവിയ, ചിലി എന്നിവിടങ്ങളിലും ഇതേ ദിവസം സിനിമ പ്രീമിയർ ചെയ്യുമെന്ന് ഗോയ പ്രൊഡക്ഷൻസാണ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. 1531-ൽ ഗ്വാഡലൂപ്പയി കന്യകാമറിയത്തിൻ്റെ പ്രത്യക്ഷീകരണം വിഷയമാക്കി അവതരിപ്പിച്ചിരിക്കുന്ന സിനിമ മെക്സിക്കോ, അമേരിക്ക, സ്പെയിൻ, ജർമ്മനി എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്. കൊളംബിയ, പെറു, ഉറുഗ്വേ എന്നിവിടങ്ങളിൽ ഫെബ്രുവരി 29നും സ്പെയിനിൽ മാർച്ച് 1നും ബ്രസീലിൽ മെയ് 2നും ചിത്രം റിലീസ് ചെയ്യും.സ്പാനിഷ് ചലച്ചിത്ര നിർമ്മാതാവ് പാബ്ലോ മൊറേനോയാണ് ചിത്രത്തിൻ്റെ ശക്തമായ സാക്ഷ്യങ്ങൾ ഉൾക്കൊള്ളുന്ന ഭാഗം സംവിധാനം ചെയ്തത്. ആന്ദ്രേസ് ഗാരിഗോയാണ് മറ്റൊരു സംവിധായകന്‍. ആഞ്ചെലിക്ക ചോംഗ് ഗ്വാഡലൂപ്പിലെ ദൈവമാതാവായും മരിയോ ആൽബർട്ടോ ഹെർണാണ്ടസ്, മരിയന്‍ പ്രത്യക്ഷീകരണത്തിന് സാക്ഷിയായ ജുവാൻ ഡീഗോയായും നടി കരിം ലൊസാനോ അവതാരകയായും ജനപ്രിയ ഇ‌ഡബ്ല്യു‌ടി‌എന്‍ അവതാരകനായ പെപ്പെ അലോൺസോ വിവരണവുമായും ചലച്ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഗ്വാഡലൂപ്പയില്‍ നിന്നു ജീവിതം തിരിച്ചു പിടിച്ച ഹോളിവുഡ് നിർമ്മാതാവിൻ്റെ യഥാർത്ഥ കഥയും മറ്റ് നിരവധി സാക്ഷ്യങ്ങളും ഡോക്യുമെന്ററി ചിത്രത്തില്‍ പ്രമേയമാകുമെന്നാണ് സൂചന.

500 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. ഗ്വാഡലൂപ്പ പ്രത്യക്ഷീകരണത്തിന് 2031-ൽ 500 വർഷം തികയുവാനിരിക്കെയാണ് സിനിമ പുറത്തിറക്കുന്നതെന്നതു ശ്രദ്ധേയമാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related