സമുദായ ഐക്യ നീക്കത്തിൽ എസ്എൻഡിപി യോഗത്തിന് വീണ്ടും തിരിച്ചടി. എൻഎസ്എസ്-എസ്എൻഡിപി ഐക്യം പ്രായോഗികമാകുമെന്നും ചർച്ചകൾ തുടരുമെന്നും എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചതിന് പിന്നാലെ എതിർപ്പ് പരസ്യമാക്കി എൻഎസ്എസ് രംഗത്തെത്തി.
ഐക്യം അടഞ്ഞ അധ്യായമെന്ന് ആവർത്തിച്ച ജി സുകുമാരൻ നായർ എസ്എൻഡിപിക്ക് രാഷ്ട്രീയ ലക്ഷ്യമെന്നും കുറ്റപ്പെടുത്തി. എസ്എൻഡിപിയുമായി ഇനി ഐക്യം ഇല്ല അത് അടഞ്ഞ അധ്യായമാണെന്നും രാഷ്ട്രീയ ലക്ഷ്യമുണ്ട് എന്ന് തോന്നിയത് കൊണ്ട് തന്നെയാണ് വേണ്ട എന്നുവെച്ചത്.
ഒരു ചർച്ചയും നടത്തിയിട്ടില്ല ഇനി ഒരു ചർച്ചയും ഉണ്ടാകില്ല.എൻഎസ്എസിന് ഒരു വാക്കെ ഉള്ളൂ ജി സുകുമാരൻ നായർ പറഞ്ഞു.












