ജി-7 ഉച്ചകോടിയിൽ കാരിത്താസ് സങ്കടനാ നേതാക്കൾ
ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ, പട്ടിണിയും യുദ്ധവും മൂലം ദുരിതമനുഭവിക്കുന്ന ആഫ്രിക്കയെ മറക്കരുത് എന്ന് ആഹ്വാനം ചെയ്ത കാരിത്താസ് സംഘടനാ നേതാക്കൾ. ഉക്രേനിയൻ പ്രസിഡന്റ് വ്ളാഡിമർ സെലെൻസ്കിയും ഉച്ചകോടിയിൽ നേരിട്ട് സന്ദർശനം നടത്തി.
കഴിഞ്ഞ വർഷങ്ങളിൽ ആഫ്രിക്കൻ ഭൂഖണ്ഡം വളരെയധികം പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. 300 ദശലക്ഷത്തിലധികം ആഫ്രിക്കക്കാർക്ക് ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവപ്പെട്ടുവെന്ന് ബിഷപ്പുമാർ വെളിപ്പെടുത്തി. കോവിഡ്, പകർച്ചവ്യാധി, കാലാവസ്ഥാ വ്യതിയാനം, ഊർജ്ജം, ആരോഗ്യം, സാമ്പത്തികം, യുദ്ധപ്രതിസന്ധികൾ എന്നിവ ആഫ്രിക്കയെ വളരെ സാരമായി ബാധിച്ചിട്ടുണ്ട്. ഇപ്രകാരം ബുദ്ധിമുട്ടുന്ന രാജ്യങ്ങൾക്ക് സ്വകാര്യ വായ്പകൾ എളുപ്പമാക്കുന്ന ദേശീയ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്താനും, കടം റദ്ദാക്കൽ, സാമ്പത്തിക സഹായങ്ങൾ, ന്യായമായ വ്യാപാരനയങ്ങൾ എന്നിവയുൾപ്പെടെ, പ്രതിസന്ധിയുടെ സമയത്ത് ആഫ്രിക്കയെ പിന്തുണക്കാൻ ധീരമായ നടപടികളെടുക്കണമെന്നും – ആഫ്രിക്കൻ കാരിത്താസ് സംഘടനകളിലെ നേതാക്കളായ ബിഷപ്പുമാർ ജി-7 ഉച്ചകോടിയിൽ അഭ്യർത്ഥിച്ചു.
ആഫ്രിക്ക ഇന്ന് യുദ്ധം, വിഭാഗീയ സംഘർഷം, ഭക്ഷ്യക്ഷാമം എന്നിവയുമായി മല്ലിടുകയാണ്. ഗോതമ്പിന്റെ പ്രധാന ആഗോള വിതരണക്കാരായ ഉക്രൈനിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ആഫ്രിക്കയിൽ ഭക്ഷ്യപ്രതിസന്ധി രൂക്ഷമാവുകയാണ്. സമീപകാലത്ത്, സൈന്യവും ഒരു വിമതഗ്രൂപ്പം അധികാരത്തിനായി മത്സരിക്കുന്ന സുഡാനിലെ യുദ്ധവും ഒരു ഭീഷണിയായി നിലകൊള്ളുന്നു.
നൈജീരിയയിൽ, ക്രൈസ്തവർക്ക് ഇസ്ലാമിക തീവ്രവാദികളിൽ നിന്നും ഭീഷണി തുടരുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഫുലാനി തീവ്രവാദികൾ രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള ഗ്രാമങ്ങളിൽ നൂറിലധികം ക്രൈസ്തവരെ കൊലപ്പെടുത്തിയതായി “ദി പില്ലർ” റിപ്പോർട്ട് ചെയ്യുന്നു.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website http://pala.vision