കോവിഡ് മഹാമാരി, യുദ്ധക്കെടുതികൾ തുടങ്ങിയവ മൂലം വികസന പ്രക്രിയയിൽ പിന്നാക്കം പോയ രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളി തരണം ചെയ്യുന്നതിന് കൂട്ടായ പ്രവർത്തനം ജി 20 രാഷ്ട്രങ്ങളിൽ നിന്നുണ്ടാവണമെന്ന് വാണിജ്യ ബന്ധങ്ങൾ കൈകാര്യം ചെയ്യുന്ന വിദേശകാര്യ സെക്രട്ടറി ദമ്മു രവി പറഞ്ഞു.
കുമരകത്ത് ജി-20 വികസന പ്രവർത്തക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ വ്യതിയായനം കണക്കിലെടുത്ത് ആകണം വികസനം എന്നും അദ്ദേഹം പറഞ്ഞു.
ജി ട്വന്റിയുടെ ഡാറ്റ ശേഷി വികസന ശൃംഖലയുടെ ഭാഗമാകാൻ ഡാറ്റാ രംഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികളും, മറ്റു സ്ഥാപനങ്ങളും സഹകരിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision