പുൽപ്പള്ളി: 18 വയസ്സിനു മുകളിൽ പ്രായമുള്ളബൗദ്ധീകവെല്ലുവിളികൾ നേരിടുന്നവർക്കായി തൊഴിൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാനായി കഴിഞ്ഞ 11 വർഷങ്ങളായി ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച ഫണ്ട് ലാപ്സാക്കുന്ന നടപടിയിൽ പ്രതിഷേധിച്ചു ഈ മാസം 19 ന് സംയുക്‌ത സമര സമിതി യുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ഉപരോധി ക്കുമെന്ന് ഭാരവഹികൾ പറഞ്ഞു.
നിലവിൽ കേന്ദ്ര സർക്കാർ നൽകുന്ന ഡി.ഡി. ആർ.എസ് ഗ്രാന്റ് സ്പെഷ്യൽ സ്‌കൂളുകളിലെ വി ദ്യാർത്ഥികളുടെ പ്രായപരിധി 23 വയസ്സായിരിക്കെ കേരള സർക്കാർ പ്രായ പരിധി 18 വയസ്സായി നിജ പ്പെടുത്തിയത് 23 വയസ്സാക്കുക, ആശ്വാസകിര ണം കുടിശ്ശികയില്ലാതെ ഗുണഭോക്താക്കൾക്ക് നൽകുക, നിരാമയ ഇൻഷുറൻസ് പ്രീമിയം കേരള സർക്കാർ അടച്ചിരുന്നത് നിർത്തലാക്കിയത് പുന
പരിശോധിച്ചു തുടരുക, എട്ട് കുട്ടികളുള്ള സ്പെ ഷ്യൽ സ്‌കൂളുകൾക്ക് അംഗീകാരം നൽകുക, ഇവ രുടെ സാമൂഹ്യ സുരക്ഷാ പെൻഷൻ അടിയന്തര മായി 2000 രൂപയായി വർദ്ധിപ്പിക്കുക ഭിന്ന ശേക്ഷി മെഡിക്കൽ സർട്ടിഫിക്കറ്റും, യു.ഡി.ഐ.ഡി കാർ ഡും സമയ ബന്ധിതമായി ലഭിക്കാൻ നടപടി സ്വീ കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്.
ഇക്കാര്യങ്ങളിൽ സർക്കാർ അടിയന്തര നടപടി കൾ സ്വീകരിക്കണമെന്നും ഭാരവഹികൾ വാർ ത്താ സമ്മേളനത്തിലാവശ്യപ്പെട്ടു. ഇ.വി. സജി, സിസ്റ്റർ ലയ, ജോമിറ്റ് കെ. ജോസ്, സിബിച്ചൻ. കെ.എസ്, ടിയു ഷിബു, സിസ്‌റ്റർ ജെസ്സി മാങ്കോ ട്ടിൽ, സി. മരിയ, സിസ്‌റ്റർ സിൻസി മാത്യു, സി സ്‌റ്റർ ആൻസീന, ഷാഹിത അക്ഷറഫ് പങ്കെടു ത്തു.