കേന്ദ്ര ബജറ്റിൽ ഇന്ധനവില കുറയുമോ എന്നാണ് ഏവരും കാത്തിരിക്കുന്നത്. ഇന്ധന വില കുറഞ്ഞാൽ മൊത്തത്തിൽ വിലക്കയറ്റം പിടിച്ചുനിർത്താനാകും. വില കുറയുന്നത് ഉപഭോഗം കൂട്ടും.
അതുകൊണ്ട് തന്നെ സെൻട്രൽ എക്സൈസ് ഡ്യൂട്ടി കുറയ്ക്കാൻ ധനമന്ത്രി തയ്യാറാകുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കേന്ദ്രം എക്സൈസ് ഡ്യൂട്ടി കുറയ്ക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ആവശ്യപ്പെട്ടിരുന്നു.