ഏറ്റുമാനൂർ: വയോജനങ്ങൾക്ക് ജീവിത സായാഹ്നം സന്തോഷകരമാക്കാൻ കലാപരിപാടികളിൽ പരിശീലനം നൽകുന്നു.നവംബർ 1 കേരളപ്പിറവി ദിനത്തിൽ വൈകുന്നേരം ആറിന്
ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ സമീപമുള്ള ആൽഫ പാലിയേറ്റീവ് കെയർ ബിൽഡിങ്ങിൽ പദ്ധതി മാന്നാനം കെ.ഇ.
സ്കൂൾ പ്രിൻസിപ്പൽ ഫാ.ഡോ. ജെയിംസ് മുല്ലശ്ശേരി ഉദ്ഘാടനം ചെയ്യും.സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് ആൻഡ് മാസ്റ്റേഴ്സ് കരേട്ട അക്കാദമി,ആൽഫ പാലിയേറ്റീവ് കെയർ എന്നീ സ്ഥാപനങ്ങളിലെ സന്നദ്ധ സംഘങ്ങൾ ചേർന്നാണ് പരിശീലനം ഒരുക്കുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
കീബോർഡ്, ഗിത്താർ, വയലിൻ, കരാട്ടെ ആൻഡ് ഫിറ്റ്നസ്, ഡാൻസ്, മ്യൂസിക് എന്നി മേഖലകളിൽ പരിശീലനം നൽകും.
വയോജനങ്ങൾക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും മ്യൂസിക്കൽ ഇൻസ്ട്രുമെന്റ് ക്ലാസുകൾ സൗജന്യമായി ലഭിക്കും. എല്ലാ ആഴ്ചകളിലും മുതിർന്നവർക്കുള്ള മുതിർന്നവർക്കുള്ള സൗജന്യ ഫിറ്റ്നസ് ക്ലാസുകളും,മാനസികമായി സന്തോഷം നൽകുന്ന തരത്തിലുള്ള പരിപാടികളും ,വയോജന കൂട്ടായ്മകളും
സംഘടിപ്പിക്കും.
സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് കൾച്ചറൽ ചെയർമാൻ
സി .ശിവപ്രസാദ്,ആൽഫാ പാലിയേറ്റീവ് കെയർ പ്രസിഡൻറ്
മാത്യു വലിയ കുളത്തിൽ,കോർഡിനേറ്റർ മാരായ മെലഡി അനിൽ,പി. വി .ഷൈനി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.














