കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ സൗജന്യ ഹൃദ്രോഗ , ത്വക്ക് രോഗ നിർണ്ണയ ക്യാമ്പിനു തുടക്കമായി. കാർഡിയോളജി വിഭാഗത്തിന് കീഴിൽ നടക്കുന്ന ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് 2023 ഏപ്രിൽ 15 നു സമാപിക്കും.
കാർഡിയോളജിസ്റ്റ് ഡോ. കപിൽ ആർ. മേൽനോട്ടം വഹിക്കും. ഡെർമ്മറ്റോളജി വിഭാഗത്തിന് കീഴിൽ നടക്കുന്ന ത്വക്ക് രോഗ നിർണ്ണയ ക്യാമ്പ് 2023 ഏപ്രിൽ 12, 13, 14 തീയതികളിൽ നടക്കും. ക്യാമ്പിന് മേരീക്വീൻസ് ഡെർമ്മറ്റോളജി വിഭാഗത്തിലെ കൺസൽട്ടൻറ് ഡെർമറ്റോളജിസ്റ്റ് ഡോ.റീനു മറിയം ജോർജ് മേൽനോട്ടം വഹിക്കും.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ സേവനം ലഭ്യമാണ്. ഒപ്പം വിവിധ ലാബ് പരിശോധനകൾ / ചികിത്സ രീതികൾക്ക് പ്രത്യേക നിരക്കിളവുകളും ലഭ്യമാക്കിയിട്ടുണ്ട്. ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂർ ബുക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.
കൂടുതലറിയാനും മുൻകൂർ ബുക്കിംഗ് സേവനത്തിനുമായി 8281001025, 7511112126 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision