നാളെ ( ഞായർ ) രാവിലെ 9 മുതൽ 1 വരെ സെന്റ് അഗസ്റ്റിൻസ് പള്ളി പാരിഷ് ഹാളിൽ നടത്തും
രാമപുരം : മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി, എസ്.എം.വൈ.എം യൂണിറ്റ് എന്നിവയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ ( ഞായർ ) രാവിലെ 9 മുതൽ 1 വരെ സെന്റ് അഗസ്റ്റിൻസ് പള്ളി പാരിഷ് ഹാളിൽ നടത്തും. ജനറൽ മെഡിസിൻ, കാർഡിയോളജി,
പൾമണറി മെഡിസിൻ, ഓങ്കോളജി, ന്യൂറോളജി, ഓർത്തോപീഡിക്സ് , ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ തുടങ്ങിയ വകുപ്പുകളിലെ വിദഗ്ധ ഡോക്ടർമാർ പരിശോധനയ്ക്ക് നേതൃത്വം നൽകും. സൗജന്യ ഇ.സി.ജി, പി.എഫ്.ടി പരിശോധനയ്ക്കും ക്യാമ്പിൽ അവസരമുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ റജിസ്റ്റർ ചെയ്യുക. ഫോൺ – 8075688862, 9495992900.